Sunday, April 15, 2018

ആഗസ്ത് 15
സ്വാതന്ത്രദിനപുലരിയിതാ
മൂവർണ്ണക്കൊടി പാറട്ടെ
ആഗസ്റ്റിൻ കതിരൊളിയിൽ
നാടിൻ പതാക പാറട്ടെ.

കാറ്റും കടലും പുഴയും
ആനന്ദം കൊള്ളുകയായ്
കാടും മേടും മലയും
പൂക്കൾ ചൊരിയുകയായ്.

സ്വതത്രദിനപുലരിയിതാ
ഓർക്കുക ഓർക്കുക സ്വാതന്ത്ര്യം
നേടിത്തന്ന ധീരന്മാരെ
വീരരക്തസാക്ഷികളെ. 

Saturday, April 14, 2018

ചന്ദനപ്പൊട്ടിന്റെ പെണ്ണേ വട്ടം കുറഞ്ഞാലും
ചന്തത്തിനൊട്ടും കുറവില്ല പെണ്ണേ ചന്ദനപ്പൂമയിലേ

ആശക്കൊരാശക്കായ് പെണ്ണേ കാണണമെന്നുണ്ട്
രണ്ടുമനസ്സാണ് പുന്നാരമോളെ എന്റെ ഇണക്കിളിയേ 

ചന്ദനപ്പൊട്ടിന്റെ പെണ്ണേ വട്ടം കുറഞ്ഞാലും
ചന്തത്തിനൊട്ടും കുറവില്ല പെണ്ണേ ചന്ദനപ്പൂമയിലേ

നിന്നെ ഉറക്കനായ് പെണ്ണേ ചന്ദനക്കട്ടിലുണ്ട്
നിന്നെ കിടത്തി താരാട്ടു പാടി മെല്ലെ ഉറക്കാനായ്

ചന്ദനപ്പൊട്ടിന്റെ പെണ്ണേ വട്ടം കുറഞ്ഞാലും
ചന്തത്തിനൊട്ടും കുറവില്ല പെണ്ണേ ചന്ദനപ്പൂമയിലേ

കുട്ടനാട പാടത്ത് പെണ്ണേ കറ്റ മെതിക്കാനായ്
നിന്നെയും കൂട്ടി പോകാനാ പെണ്ണേ എന്റെ ഇണക്കിളിയെ

ചന്ദനപ്പൊട്ടിന്റെ പെണ്ണേ വട്ടം കുറഞ്ഞാലും
ചന്തത്തിനൊട്ടും കുറവില്ല പെണ്ണേ ചന്ദനപ്പൂമയിലേ

പഞ്ചമി ചന്ദ്രന്റെ പെണ്ണേ തുഞ്ചത്തുനിന്നാലും
എല്ലാം മറക്കല്ലേ പുന്നാരമോളെ എന്റെ ഇണക്കിളിയെ

ചന്ദനപ്പൊട്ടിന്റെ പെണ്ണേ വട്ടം കുറഞ്ഞാലും
ചന്തത്തിനൊട്ടും കുറവില്ല പെണ്ണേ ചന്ദനപ്പൂമയിലേ

ആടണമെന്നുണ്ട് പെണ്ണേ പാടണമെന്നുണ്ട്
രണ്ടുമനസ്സാണ് പുന്നാരമോളെ എന്റെ ഇണക്കിളിയെ

ചന്ദനപ്പൊട്ടിന്റെ പെണ്ണേ വട്ടം കുറഞ്ഞാലും
ചന്തത്തിനൊട്ടും കുറവില്ല പെണ്ണേ ചന്ദനപ്പൂമയിലേ

ആശക്കൊരാശക്കായ് പെണ്ണേ കാണണമെന്നുണ്ട്
രണ്ടുമനസ്സാണ് പുന്നാരമോളെ എന്റെ ഇണക്കിളിയെ

ചന്ദനപ്പൊട്ടിന്റെ  പെണ്ണേ വട്ടം കുറഞ്ഞാലും
ചന്തത്തിനൊട്ടും കുറവില്ല പെണ്ണേ ചന്ദനപ്പൂമയിലേ (3)

ചന്ദനപ്പോട്ടിന്റെ ... പെണ്ണേ വട്ടം കുറഞ്ഞാലും ...
ചന്തത്തിനൊട്ടും കുറവില്ല പെണ്ണേ ... ചന്ദനപ്പൂമയിലേ ... (slow)
മുല്ലപ്പൂവ്
ഇന്നലെ ഞാനൊരു മുല്ല നട്ടു
മുല്ലയ്‌ക്ക് മുക്കുടം വെള്ളമൊഴിച്ചു
നാളേക്ക് മുന്നാഴിപൂവറുക്കാം
എന്തിലറുക്കേണ്ടു  മുല്ലപ്പൂവ്?

മുണ്ടിലര്ക്കേണ്ടു  മുല്ലപ്പൂവ്
മുണ്ടിലര്ത്താൽ  മുഷിയും പൂവ്
എന്തിലാര്ക്കേണ്ടു മുല്ലപ്പൂവ്?
കയ്യിലര്ക്കേണ്ടു  മുല്ലപ്പൂവ്

കയ്യിലര്ത്താൽ കരിയും പൂവ്
എന്തിലാര്ക്കേണ്ടു മുല്ലപ്പൂവ്?
പൊന്നിൻ തളിക നിറചാര്ത്തു
വെള്ളിത്തളിക കൊണ്ട് ആകെ മൂടി

നീളത്തിലായിരം മാല കെട്ടി
ആർകാർക്ക്  ചാർത്തേണ്ടു  മുല്ലപ്പൂവ് ?
കണ്ണാട്ടു കാവിൽ ഭഗവതിക്ക്.
മുല്ലപ്പൂ ചാർത്തി വലത്തുംവച്ച്
ഞാനിതാ ശ്രീപാദം കൈതൊഴുന്നേൻ.